ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു
Representative Images
Representative Images

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്നും വരുന്ന ബസിനാണ് തീപിടിച്ചത്. 7 കുട്ടികളടക്കം 50 ഓളം പേരായിരുന്നു ബസിലുണ്ടായിരുന്നത്. പെട്രോൾ പമ്പിന് മുന്നിലെത്തിയപ്പോൾ ബസ് ഓഫാക്കുകയും മുൻ വശത്തു നിന്നും തീ ഉയരുകയുമായിരുന്നു.

ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചിരുന്നു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു.

ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com