എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്

40 അയ്യപ്പൻമാരും ബസ് ജീവനക്കാരും ഉൾപ്പെടെ 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
എരുമേലിയിൽ ബസ് മറിഞ്ഞ നിലയിൽ
എരുമേലിയിൽ ബസ് മറിഞ്ഞ നിലയിൽ
Updated on

കോട്ടയം: എരുമേലി കണമല അട്ടിവളവിൽ നിയന്ത്രണം നഷ്ടമായ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്. കർണാടകയിലെ കോലാറിൽ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തിൽ പെട്ടത്. 40 അയ്യപ്പൻമാരും ബസ് ജീവനക്കാരും ഉൾപ്പെടെ 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

പരുക്കേറ്റ 4 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും 9 പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ബാക്കിയുള്ളവരെ അസീസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com