ശബരിമല റോപ് വേ: സർവ്വേ നടപടികൾ പൂർത്തിയായി

ആംബുലൻസ് സർവ്വീസ് കൂടി നടത്തേണ്ടതിനാൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിർമാണം നടത്തുക
ശബരിമല റോപ് വേ: സർവ്വേ നടപടികൾ പൂർത്തിയായി

പത്തനംതിട്ട : ശബരിമലയിൽ റോപ് വേ നിർമ്മിക്കുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തിയായി. കഴിഞ്ഞ 19 ന് ആണ് സർവ്വേ ആരംഭിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കു നീക്കം അപകടരഹിതവും സുഗമവുമാക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൽസ് സർവീസായി ഉപയോഗിക്കുന്നതിനുമായാണ് പമ്പ ഹിൽ ടോപ്പിൽ നിന്നും മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെ 2.8 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേ നിർമ്മിക്കുന്നത്.

ആംബുലൻസ് സർവ്വീസ് കൂടി നടത്തേണ്ടതിനാൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിർമാണം നടത്തുക. പരമാവധി മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കി 40 മീറ്റർ ഉയരത്തിൽ ഏഴ് മുറികളും രണ്ട് സ്റ്റേഷനുകളുമുള്ള റോപ് വേ പൂർത്തിയാകാൻ 150 കോടി രുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനം വകുപ്പിന് ചിന്നക്കനാലിൽ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.

മഴക്കാലം ഒഴിച്ച് 24 മാസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ എടുത്ത കൊൽക്കത്താ ആസ്ഥാനമായുള്ള ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസ് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 40 കേബിൾ കാറുകൾ സർവ്വീസ് നടത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com