
രഹന ഫാത്തിമ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ മോഡലും സോഷ്യൽ മീഡിയ താരവുമായ രഹന ഫാത്തിമയ്ക്കെതിരായ കേസ് റദ്ദാക്കാനുള്ള നീക്കത്തിന് തിരിച്ചടി. കേസ് റഫർ ചെയ്യാനുള്ള പൊലീസ് റിപ്പോർട്ട് കോടതി നിരസിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോനാണ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടു.
വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ ശബരിമല പ്രവേശനം നടത്തുകയും സാമൂഹിക മാധ്യമങ്ങളിൽ അയ്യപ്പ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്‌തതിനെതിരേ നൽകിയ കേസിലാണ് നടപടി.