

മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നിട്ടില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്
file image
പമ്പ: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ദേവസ്വം വിജിലൻസ് എസ്പിയുടെ പ്രഥമിക അന്വേഷണ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് കൈമാറി.
അതേസമയം, പമ്പയിൽ മകരവിളക്കിന് ഉൾപ്പെടെ ഒരാഴ്ച്ചയിലേറെ സിനിമാ ഷൂട്ടിങ് നടന്നതായി റിപ്പോർട്ടിലുണ്ട്. ഷൂട്ടിങിന് സംവിധായകൻ അനുരാജ് മനോഹറിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.