പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം 10 ആക്കും; 60 പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടര്‍

ജനുവരി 14 ന് മകരവിളക്ക് മഹോത്സവം
sabarimala spot booking counters will be increased to 10
ശബരിമല സന്നിധാനത്തെ തിരക്ക്File Image
Updated on

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകളുടെ എണ്ണം പത്താക്കും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. മന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഡിസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുക. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം നടക്കുക. മകരവിളക്ക് മഹോത്സവം സുഗമമാക്കാൻ കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com