കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു

20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്
sabarimala temple opened forkarkidaka masam pooja
കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു
Updated on

പത്തനംതിട്ട: കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്.

20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം നടത്താം.ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com