ചിത്തിര ആട്ടത്തിരുനാള്‍ വ്യാഴാഴ്ച; ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും
Kerala
ചിത്തിര ആട്ടത്തിരുനാള്‍ വ്യാഴാഴ്ച; ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും
വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും(30-10-2024). തന്ത്രില കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നട തുറക്കും. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍.
വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും. ഇപ്പോഴത്തെ മേല്‍ശാന്തിമാരായ പി.എന്‍. മഹേഷ്, പി.ജി. മുരളി ( മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്. മണ്ഡല തീർഥാടനം ആരംഭിക്കുന്ന നവംബർ 15 ന് വൈകീട്ട് പുതിയ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും.