
കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും
തിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
കന്നി ഒന്നിന് (സെപ്റ്റംബർ 17) പുലർച്ചെ അഞ്ച് മുതൽ ഭക്തർക്ക് ദർശനം നടത്താം. കന്നിമാസ പൂജകൾക്കുശേഷം 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും.