

ശബരിമല സ്വർണക്കൊള്ള: വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ
കൊച്ചി: സ്വർണപ്പാളി കേസിൽ എസ്ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സീൽ ചെയ്ത കവറിലാണ് കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. 1998 ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019ലും പൂശിയോയെന്നത് സംബന്ധിച്ച കണക്കം അടക്കം റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
കോടതി നിർദേശപ്രകാരം വിഎസ്എസിയിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലും റിപ്പോർട്ടിലുണ്ട്.
ദ്വാരപാലക ശിൽപ്പത്തിന്‍റെയും കട്ടിളപ്പാളികളുടെയും സാമ്പിളുകൾ വിഎസ്എസി നേരത്തെ ശേഖരിച്ചിരുന്നു. സ്വർണത്തിന്‍റെ കാലപഴക്കവും പരിശുദ്ധിയും നിർണയിക്കാനുള്ള ശാസ്ത്രീയ പരിശോധനകളും നടന്നിരുന്നു. ഈ പരിശോധന ഫലം ഉൾപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ എസ്ഐടി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വർണം പൊതിഞ്ഞ പാളി ചെമ്പ് പാളിയാക്കി മാറ്റിയോ എന്ന കാര്യവും എസ്ഐടി റിപ്പോർട്ടിലുണ്ട്.