ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍

വണ്ടിപ്പെരിയാർ - സത്രം​പാത വഴിയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 ആണ്
sabarimala virtual queue booking starts october 29

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍

Updated on: 

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കൽ - പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും.

വണ്ടിപ്പെരിയാർ - സത്രം​പാത വഴിയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 ആണ്. ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും.

കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്. വെർച്ചൽ ക്യൂ ബുക്കിംഗ് തീർത്തും സൗജന്യമാണ്. ഭക്തർക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിർബന്ധമല്ല.

logo
Metro Vaartha
www.metrovaartha.com