അഡ്വ.ജോയിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി അടിവാട് കവലയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പി.ഡി.പി. സംസ്ഥാന സമിതി അംഗം സാബു കൊട്ടാരക്കര പ്രസംഗിക്കുന്നു.
അഡ്വ.ജോയിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി അടിവാട് കവലയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പി.ഡി.പി. സംസ്ഥാന സമിതി അംഗം സാബു കൊട്ടാരക്കര പ്രസംഗിക്കുന്നു.

മതേതര ഇന്ത്യക്കായി ഇടതുണ്ടാകണം: സാബു കൊട്ടാരക്കര

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ബഹുസ്വരതയും രാജ്യത്ത് നിലനില്‍ക്കുക എന്നത് പ്രധാനമാണ്

കോതമംഗലം: ഇന്ത്യ നിലനില്‍ക്കണമോ എന്ന ചോദ്യമുയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ മതേതര ഇന്ത്യക്കായി ഇടതുണ്ടാകണമെന്നതാണ് നിലപാടെന്ന് പി.ഡി.പി. സംസ്ഥാന സമിതി അംഗം സാബു കൊട്ടാരക്കര പറഞ്ഞു. ബി.ജെ.പി. ഭരണകൂടമുയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയം. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ബഹുസ്വരതയും രാജ്യത്ത് നിലനില്‍ക്കുക എന്നത് പ്രധാനമാണ്. അതിനായി വര്‍ഗീയതയോടും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസത്തോടും പാര്‍ലിമെന്റിനകത്തും പുറത്തും സന്ധിചെയ്യാത്ത ഇടതുമുന്നണി നിര്‍ണ്ണായക ശക്തിയാകണം.

തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഫാസിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന അജണ്ടകള്‍ക്കൊപ്പം നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് ജനവിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടിവാട് കവലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , നിയോജകമണ്ഡലം സെക്രട്ടറി സുബൈര്‍ അയിരൂര്‍പ്പാടം , റ്റി.എം.അലി, ഷാഹുല്‍ ഹമീദ് , മുജീബ് മുകളേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com