അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ട്വന്‍റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സുരക്ഷയും ആവശ്യമായ ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ട്വന്‍റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അരിക്കൊമ്പനെ കുങ്കിയാനയാക്കരുതെന്നും കൂട്ടിലടയ്ക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ ഇതിനു മുൻപേ ഹർജികൾ എത്തിയിരുന്നെങ്കിലും ആനയുടെ ആരോഗ്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ആദ്യ ഹർജിയാണിത്. കേന്ദ്ര സർക്കാർ, തമിഴ് നാട് സർക്കാർ എന്നിവരെ കക്ഷി ചേർത്തു കൊണ്ടാണ് ഹർജി.

തമിഴ്നാട് വനമേഖലയിലാണിപ്പോൾ അരിക്കൊമ്പനുള്ളത്. തമിഴ്നാട് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടുകയാണെങ്കിൽ കേരളത്തിനു കൈമാറണമെന്നും കേരളത്തിലെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക് ആനയെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ജനവാസമേഖലയിലെത്തിയാൽ അരിക്കൊമ്പനെ പിടികൂടാനായി തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ട്. നിലവിൽ ഷൺമുഖ നദീതീരത്തിനരികിലാണ് ആനയുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com