കേരളത്തിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം; സാബു എം. ജേക്കബ്

കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ - ഭരണ സംവിധാനമാണ് കേരളത്തിലേത്
Sabu M Jacob
Sabu M Jacobfile

എറണാകുളം: വയനാട് പൂക്കോട് വെറ്റിനറി മെഡിക്കൽ കോളെജിലെ വിദ്യാർഥി സിദ്ധാർഥ് ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ഇരയാണെന്നും കേരളത്തിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ്. സിദ്ധാർഥിനെ മൃഗീയമായി പീഡിപ്പിക്കാൻ ക്രിമിനലുകൾക്ക് ധൈര്യം ലഭിച്ചത് ക്യാംപസ് രാഷ്ട്രീയത്തിന്‍റെ പിൻബലത്തിലാണെന്നും അദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്യാംപസ് രാഷ്ട്രീയമാണ്. ലോകത്തെ മുൻനിര സർവകലാശാലകളിലൊന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ - ഭരണ സംവിധാനമാണ് കേരളത്തിലേത്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനു മടിയില്ലാത്തവരായി ഇവിടുത്തെ കൗമാരക്കാരും വിദ്യാർഥികളും മാറിയിരിക്കുന്നു. മനുഷ്യരെ പട്ടികകൊണ്ടും ചെടിച്ചട്ടികൊണ്ടും അടിച്ചുകൊല്ലാൻ ശ്രമിക്കുന്നവരെ രക്ഷാപ്രവർത്തകരെന്ന് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഇതിൽകൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com