സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപം; പ്രതി പിടിയിൽ

അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും
sadiq ali threat case accused muhammed roshan arrested

മുഹമ്മദ്‌ റോഷൻ | 

Updated on

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്‌ റോഷനെയാണ് അങ്ങാടിപ്പുറത്ത് വച്ച് പൊലീസ് പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും. സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് പൊലീസ് പറയുന്നു.

ജനുവരി 31ന് പ്രതി ദൃശ‍്യങ്ങളും ചിത്രങ്ങളും കാണിച്ച് 15 കോടി രൂപ സാദിഖലി തങ്ങളുടെ ബന്ധുവിനോട് ആവശ‍്യപ്പെട്ടതായും ഇത് നൽകാതിരുന്നതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സൈബർ പൊലീസ് ആദ‍്യം കേസെടുത്തിരുന്നു. പിന്നാലെ സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. വ‍്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺ‌ നമ്പർ ഉപയോഗിച്ച് വിപിഎന്‍ വഴി ലോഗിൻ ചെയ്താണ് തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്തത്

logo
Metro Vaartha
www.metrovaartha.com