'ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ല'; വിശദീകരണവുമായി സൈബി ജോസ്

ഇമെയിൽ വിശദാംശങ്ങളടക്കം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി മാധ്യമങ്ങളോട് പ്രതികരിച്ചു
'ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ല'; വിശദീകരണവുമായി സൈബി ജോസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്യാജ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ടു പോവാൻ താൽപര്യമില്ലെന്ന് പരാതിക്കാരി ഇമെയിലിലൂടെ അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് സൈബിയുടെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങളടക്കം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതിയിൽ നിന്നും ഉണ്ണിമുകുന്ദന് തിരിച്ചടി നേരിട്ടിരുന്നു. വിചാരണ സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു.  ഇരയുടെ പേരിൽ കള്ള സത്യവാങ് മൂലം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  

പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതിന്  അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവു എന്നും നിർദ്ദേശിച്ചിരുന്നു. 

എന്നാൽ ഇന്ന് സൈബി ജോസ്  കോടതിയിൽ ഹാജരായിരുന്നില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com