സർക്കാർ അഭിഭാഷകരുടെ ശമ്പളം കൂട്ടി

സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് 1.50 ലക്ഷം ആക്കി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷം ആയി ഉയർത്തി.
Salary hike for government pleaders
സർക്കാർ അഭിഭാഷകരുടെ ശമ്പളം കൂട്ടി
Updated on

കൊച്ചി: സർക്കാർ അഭിഭാഷകരുടെ ശമ്പളത്തിൽ വർധന. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരാകുന്നതിനുള്ള പ്രതിഫലം കൂട്ടി.

മാസ പ്രതിഫലം രണ്ടര ലക്ഷം രൂപയും, പ്രത്യേക അലവൻസായി 50,000 രൂപയുമാണ് നിലവിൽ ലഭിച്ചിരുന്നത്. സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് 60,000 രൂപയും ലഭിച്ചിരുന്നു.

മാറിയ നിരക്കനുസരിച്ച്, ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന് 15,000 രൂപയാണ് ലഭിക്കുക. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് 1.50 ലക്ഷം ആക്കി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷം ആയി ഉയർത്തി. 1 ലക്ഷം രൂപ സാലറി ഉണ്ടായിരുന്ന പ്ലീഡർമാരുടെ ശമ്പളം 1.25 ലക്ഷമാക്കി.

മൂന്നു വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്. 2022 ജനുവരി 1 മുതൽ പ്രാബല്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com