എംഎൽഎമാരുടെ ശമ്പള വർധന അംഗീകരിക്കില്ല, സ്വീകരിക്കില്ല; മുഴുവൻ ശമ്പളവും ജനങ്ങൾക്ക് നൽകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

ആശാ വർക്കർമാർക്കും പിഎസ്‍സി ​ഉദ്യോഗർഥികൾക്കും നീതി നൽകാത്ത സർക്കാർ, എംഎൽഎ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല
salary hike unacceptable entire pay for my constituency bjp mla rajeev chandrasekhar

രാജീവ്‌ ചന്ദ്രശേഖർ

Updated on: 

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎഎമാരുടെയും ശമ്പളം വർധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്‍റെ നടപടി തെറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ. വർധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല.

എംഎൽഎ എന്ന നിലയിൽ ഇനി മുതൽ ലഭിക്കുന്ന എല്ലാ അലവൻസുകളും പൂർണ​മായും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

ആശാ വർക്കർമാർക്കും പിഎസ്‍സി ​ഉദ്യോഗർഥികൾക്കും നീതി നൽകാത്ത സർക്കാർ, എംഎൽഎ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി.​ഡി. സതീശൻ സർക്കാരും തമ്മിൽ വത്യാസമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.