വഖഫ് നിയമം; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ

ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം
samastha again in supreme court seeking urgent stay for waqf act

വഖഫ് നിയമം; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ

file image

Updated on

ന്യൂഡല്‍ഹി: വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്നുമാണ് സമസ്ത ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. നിലവിലെ നടപടികള്‍ തടയണമെന്നും അപേക്ഷയിൽ പറയന്നു. അഭിഭാഷകൻ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത ഫയൽ ചെയ്ത ഹര്‍ജിയിലെ പരാതി. വഖഫ് നിയമഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുകള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറുമെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. ഇപ്പോള്‍ വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com