

പെരുന്നാളിന് 3 ദിവസം ഔദ്യോഗിക അവധി പ്രഖ്യാപിക്കണം; ആവശ്യവുമായി സമസ്ത
representative image
കാസർഗോഡ്: പെരുന്നാളിന് 3 ദിവസം ഔദ്യോഗിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്‍യവുമായി സമസ്ത. 2 പെരുന്നാളുകൾക്കും ചുരുങ്ങിയത് 3 ദിവസത്തെ അവധി വേണമെന്നാണ് ആവശ്യം. സർക്കാർ അതിന് തയാറാവണമെന്നും നൂറാം വർഷിക സമ്മേളനത്തിൽ സമസ്ത ആവശ്യപ്പെട്ടു.
ജുമുഅ സംസ്കാരത്തിന് തടസമാവാത്ത വിധം പരീക്ഷകൾ ക്രമീകരിക്കണമെന്നും ആവശ്യം ഉയർന്നു. പെരുന്നാൾ സമയത്ത് പരീക്ഷയും ക്ലാസും വയ്ക്കുന്നത് വിശ്വാസികളായ വിദ്യാർഥികളോടും അധ്യാപകരോടും കാണിക്കുന്ന അനീതിയാണെന്നും സമസ്ത പറയുന്നു.
പൊതുവിദ്യാഭ്യാസ കലണ്ടറിൽ സമുൂദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും മദ്റസ സമയവിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു.