''പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം തിരിച്ചടിച്ചു, സിപിഎം ജനങ്ങളിൽ നിന്നും അകന്നു'', സമസ്ത മുഖപത്രം

''അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്‍റേയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി''
samastha news papper against pinarayi vijayan and ldf
എൽഡിഎഫ് സർക്കാരിനെതിരേ സമസ്ത മുഖപത്രം

കോഴിക്കോട്: സിപിഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴിത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഇടത്‌സർക്കാരിന് ജനങ്ങളിട്ട മാർക്ക് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പുറത്തുവന്നത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് പത്രത്തിൽ വ്യക്തമാക്കുന്നു. സിപിഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സർക്കാരും സിപിഎമ്മും എടുത്ത ജന വിരുദ്ധ നിലപാടിന്‍റെ തിരിച്ചടിയാണിതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്.

അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്‍റേയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. തുടർ തുടരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.

Trending

No stories found.

Latest News

No stories found.