ലീഗിന്‍റെ തീരുമാനം ആഭ്യന്തര കാര്യം, കോൺഗ്രസിനെ ക്ഷണിക്കാത്തത് ശരിയായില്ല; സമസ്ത

കോൺഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്ന് ഒരു വിഭാഗം അഭിപ്രായമുന്നയിച്ചിരുന്നു
ലീഗിന്‍റെ തീരുമാനം ആഭ്യന്തര കാര്യം, കോൺഗ്രസിനെ ക്ഷണിക്കാത്തത് ശരിയായില്ല; സമസ്ത
Updated on

മലപ്പുറം: ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന മുസ്ലീം ലീഗിന്‍റെ തീരുമാനം ആഭ്യന്തര കാര്യമാണെന്ന് സമസ്ത. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തത് ശരിയല്ല, ഇതിൽ എതിർപ്പുണ്ടെന്നും സമസ്ത പ്രതികരിച്ചു. സമസ്ത വിഷയാധിഷ്ഠിതമായാണ് സഹകരിക്കുന്നതെന്നും , കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ സ്വഭാവികമായും ലീഗിന് പങ്കെടുക്കാനാവില്ലെന്നും വിശദീകരണം.

സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ തീരുമാനം. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ലീഗ് നേതാക്കൾ തീരുമാനമെടുത്തത്. കോൺഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്ന് ഒരു വിഭാഗം അഭിപ്രായമുന്നയിച്ചിരുന്നു. മാത്രമല്ല, യുഡിഎഫിന്‍റെ മറ്റ് ഘടക കക്ഷികളെയൊന്നും ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ചതെന്നതും ലീഗിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടർന്ന് സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com