ജയിലിലും സന്ദീപിന്‍റെ ബഹളം: അതീവ സുരക്ഷാ സെല്ലില്‍ പ്രത്യേക നിരീക്ഷണത്തിൽ

2 ദിവസം കൂടി നിരീക്ഷിച്ച ശേഷം മാനസികാരോഗ്യ വിദഗ്ധനെ കാണിക്കാനാണ് പൊലീസിന്‍റെ നീക്കം
ജയിലിലും സന്ദീപിന്‍റെ ബഹളം:   അതീവ സുരക്ഷാ സെല്ലില്‍ പ്രത്യേക നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് പ്രതിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് സന്ദീപ്. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കി.

അക്രമാസക്തനായി സെല്ലിലെ മറ്റ് തടവുകാരെ ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇയാളുടെ പെരുമാറ്റവും സംസാരവുമെല്ലാം പരസ്പരവിരുദ്ധമാണ്. അക്രമണത്തെക്കുറിച്ച് പ്രതിയോട് ചോദിക്കുമ്പോൾ കൃത്യമായ മറുപടികളൊന്നും നൽകാതെയാണ് പെരുമാറുന്നത്. ഇത് അഭിനയമാണോ അതോ അമിത ലഹരി ഉപയോഗം മൂലമുള്ള പ്രശ്നമാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. ജയിലിലെത്തിച്ച ശേഷം കാവൽക്കാരോടടക്കം മദ്യം ഉൾപ്പെടെയുള്ള വസ്തുക്കൾ ചോദിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

2 ദിവസം കൂടി നിരീക്ഷിച്ച ശേഷം മാനസികാരോഗ്യ വിദഗ്ധനെ കാണിക്കാനാണ് പൊലീസിന്‍റെ നീക്കം. ഡോക്‌ടറെ കുത്തിയ കാര്യം ഓർമ്മയുണ്ടെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും പ്രകോപനമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് വൈദ്യ പരിശോധനയ്ക്കു ശേഷം സന്ദീപിനെ ജയിലിലേക്ക് മാറ്റിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com