അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്
sandeep varier and ranjitha pulikkal gets bail

സന്ദീപ് വാര‍്യർ, രഞ്ജിത പുളിക്കൻ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം അനുവദിച്ചു.

ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ പരാതി പ്രകാരം കേസിൽ സന്ദീപ് വാര‍്യർ ഉൾപ്പടെ ആറ് പ്രതികളാണുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സന്ദീപ് വാര‍്യർ നാലാം പ്രതിയുമാണ്.

രാഹുൽ ഈശ്വറാണ് അഞ്ചാം പ്രതി. ഇവരെ കൂടാതെ പാലക്കാട് സ്വദേശിയായ വ്ലോഗർ, അഭിഭാഷകയായ ദീപ ജോസഫ്, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് മറ്റു പ്രതികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com