

സന്ദീപ് വാര‍്യർ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യരുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ വാദം കേൾക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സന്ദീപ് വാര‍്യർ ഉൾപ്പടെ ആറുപേർക്കെതിരേ സൈബർ പൊലീസ് കേസെടുത്തിരുന്നു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ രഞ്ജിത പുളിക്കനാണ് കേസിലെ ഒന്നാം പ്രതി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര‍്യർ.