

സന്ദീപ് വാര‍്യർ, പിണറായി വിജയൻ
തിരുവനന്തപുരം: അടുത്തിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ 'പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായി മാറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരേ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യർ.
'No logic only madness' പിണറായി സർക്കാർ എന്നായിരുന്നു സന്ദീപ് വാര‍്യർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ദിലീപ് ചിത്രം 'ഭഭബ' No logic only madness എന്ന ടാഗ്‌ലൈനോടെ തിയെറ്ററിലെത്തിയിരുന്നു.
സ്വർണം കട്ടതിൽ അല്ല കട്ടത് പാട്ടായതിലാണ് പ്രശ്നം, നാലുവരി പാട്ടിൽ ഒലിച്ചു പോയൊരു പാർട്ടി, പിണറായി ബബബ എന്നിങ്ങനെയാണ് സന്ദീപ് വാര‍്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്‍റുകൾ.