അതിജീവിതയെ അധിക്ഷേപിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി സന്ദീപ് വാര്യർ

രാഹുൽ ഈശ്വറിന്‍റെ അറസ്റ്റിനു പിന്നാലെയാണ് സന്ദീപ് വാര്യരുടെ നീക്കം
sandeep warrier anticipatory bail rahul easwar arrest
സന്ദീപ് വാര്യർ
Updated on

തിരുവനന്തപുരം: പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിച്ചെന്ന കേസി രാഹുൽ ഈശ്വർ അറസ്റ്റിലായതിനു പിന്നാലെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേസിൽ നാലാം പ്രതിയാണ് സന്ദീപ്.

രാഹുൽ മാങ്കൂട്ടത്തിലിവനെതിരേ പരാതി നൽകിയ യുവതിക്കെതിരേ വ്യാപകമായ സൈബറാക്രമണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായായിരുന്നു രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ്.

പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 5 പ്രതികളാണുള്ളത്. അതിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com