''നുണ പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു''; സി. കൃഷ്ണകുമാറിനെതിരേ ആരോപണങ്ങളുമായി സന്ദീപ് വാര‍്യർ

മത്സരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാർ നുണ പറഞ്ഞുവെന്ന് സന്ദീപ് വാര‍്യർ
sandeep warrier with more allegations against c. krishnakumar bjp

സന്ദീപ് വാര‍്യർ, സി. കൃഷ്ണകുമാർ

Updated on

പാലക്കാട്: ബിജെപി വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യർ. മത്സരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാർ നുണ പറഞ്ഞുവെന്നാണ് സന്ദീപ് വാര‍്യരുടെ ആരോപണം.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബാധ‍്യതയില്ലെന്നും കമ്പനികളിൽ ഓഹരിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കമ്പനികളുമായി കരാറില്ലെന്ന് തെരഞ്ഞെടുപ്പ് അഫിഡവിറ്റ് നൽകി. കൃഷ്ണകുമാറിന്‍റെ കമ്പനിക്ക് ജിഎസ്ടി അടയ്ക്കാൻ ഉള്ളതായും ഇതു സംബന്ധിച്ച് ജിഎസ്ടി വകുപ്പ് കത്ത് അയച്ചതായും സന്ദീപ് വാര‍്യർ കൂട്ടിച്ചേർത്തു.

കൃഷ്ണകുമാറിന് ഓഹരിയുള്ള കമ്പനിയ്ക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട് കുടിശിക ഇല്ലായെന്നത് പൂർണമായി തെറ്റാണെന്നും സന്ദീപ് വാര‍്യർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ‍്യക്ഷന് മാത്രമല്ല കൃഷ്ണകുമാറിനെതിരേ പരാതി ലഭിച്ചതെന്നും മറ്റൊരു സംസ്ഥാന നേതാവിനെതിരേയും സമാന പരാതി ലഭിച്ചിരുന്നുവെന്നും സന്ദീപ് വാര‍്യർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com