പൊതുജനമധ്യത്തില്‍ അപമാനിച്ചെന്ന സാന്ദ്ര തോമസിന്‍റെ പരാതിയിൽ ബി. ഉണ്ണികൃഷ്‌ണനെതിരേ കേസ്

കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
Sandra Thomas' complaint Case filed against B. Unnikrishnan
ബി. ഉണ്ണികൃഷ്‌ണന്‍ | സാന്ദ്ര തോമസ്
Updated on

കൊച്ചി: പൊതുമധ്യത്തില്‍ അപമാനിച്ചു എന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്‍റെ പരാതിയില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരേ കേസ്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 351(2) അനുസരിച്ചാണ് കേസ്. നിർമാതാവ് ആന്‍റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി.

ഹേമ കമ്മറ്റിക്കു മുന്നില്‍ മൊഴി നല്‍കിയതിന്‍റെ പേരില്‍ ബി. ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നു. സാന്ദ്ര തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെടുകയും തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com