പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ' ധരിച്ച്

സാന്ദ്ര നൽകിയ കേസ് തുടരുന്നതിനിടെയാണ് സംഘടനാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രഖ്യാപനം.
sandra thomas files nomination producers association election

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ' ധരിച്ച്

Updated on

കൊച്ചി: ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. ഒരു പരസ്യ പോരിന് തയാറായി, നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി പർദ ധരിച്ചായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.

നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാണിച്ച് നിലവിലുള്ള ഭാരവാഹികൾക്കെതിരേ സാന്ദ്ര പരാതി നൽകിയിരുന്നു. ഈ കേസ് തുടരുന്നതിനിടെയാണ് സംഘടനാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രഖ്യാപനം.

ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയതെന്ന് സാന്ദ്ര പറഞ്ഞു. തനിക്കുണ്ടായ മുൻ അനുഭവത്തിന്‍റെ പേരിൽ ഇവിടെ വരാൻ ഏറ്റവും യോജിച്ച വസ്ത്രം ഇതാണ്. താന്‍ ഗൗരവമേറിയ ആരോപണം ഉന്നയിച്ച്, അവർ 4 പേരെ പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും അവരിവിടെ ഭരണാധികാരികളായി തുടരുകയാണ്. ഇവിടം പുരുഷൻമാരുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും ഇത് സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടമല്ലെന്നും സാന്ദ്ര പറഞ്ഞു.

"സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാ നടപടി വന്‍ പരാജയമാണ്. സംഘടനയിലെ കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു നിർമാതാക്കൾക്ക് അതിൽ നിന്നൊരു ഗുണവും ഉണ്ടാകുന്നില്ല''- സാന്ദ്ര പറഞ്ഞു.

താരങ്ങളുടെ പിന്നിൽ അവരെ ഓച്ഛാനിച്ചു നിൽക്കണ്ടവരല്ല നിർമാതാക്കൾ. സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ് നിർമാതാക്കളുടെ സംഘടന. താൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചാൽ നിർമാതാക്കളുടെയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com