സ്കൂൾ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് മുഖ്യാതിഥി സഞ്ജു ടെക്കി; വിവാദം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് പരിപാടിയുടെ നോട്ടീസിലെ വിശേഷണം
sanju techy chief guest in school function
സഞ്ജു ടെക്കി
Updated on

ആലപ്പുഴ: ‌‌റോഡ് നിയമലംഘനച്ചിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കിയെ സർക്കാർ സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചു. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് പരിപാടിയുടെ നോട്ടീസിലെ വിശേഷണം. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടുകാരനായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. നോട്ടാസ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാറിനുള്ള സ്വിമ്മിങ് പൂള്‍ നിര്‍മിച്ചതിന് സഞ്ജുവിന്‍റെ ലൈസന്‍സ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കിയിരുന്നു. സഞ്ജു ടെക്കിക്കെതിരെ മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, പബ്ലിക്ക് റോഡില്‍ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചു, അമിത ശബ്ദമുള്ള സ്പീക്കര്‍ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി തുടങ്ങി, വാഹനത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി തുടങ്ങി നിരവധി നിയമലംഘനങ്ങളും എംവിഡി കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com