വിവാദമായതിനു പിന്നാലെ പിന്മാറ്റം; സ്കൂൾ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയിൽ പങ്കെടുക്കാതെ സഞ്ജു ടെക്കി

ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെ പരിപാടിയിലേക്ക് ക്ഷണിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു
sanju techy withdraws as chief guest for student magazine launch
സഞ്ജു ടെക്കി

ആലപ്പുഴ: സർക്കാർ സ്കൂളിലെ പരിപാടിയിൽ റോഡ് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവിദമായതോടെ പരിപാടിയിൽ നിന്നും പിന്മാറി. ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയായി ക്ഷണിച്ചത്.

ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെ പരിപാടിയിലേക്ക് ക്ഷണിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന വിശേഷണമായിരുന്നു പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്നത്. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടുകാരനായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. രക്ഷിതാക്കളുടെ ഭാഗത്തു നിന്നടക്കം വലിയ വിമർശനം ഉയരുകയും മാധ്യമങ്ങളിലും മറ്റും വലിയ വാർ‌ത്തയാവുകയും ചെയ്തതോടെ സഞ്ജു പരിപാടിയിൽ‌ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.