വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു

സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത ആളാണ് സന്തോഷ് മാധവൻ
Santhosh Madavan
Santhosh Madavan
Updated on

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നയാളാണ്‌ സ്വാമി ചൈതന്യ. സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്‍റപോൾ നോട്ടീസ് പുറപ്പെടുവിക്കുകയും ദുബായ് പോലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു

40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മേയ്‌ 11, കേരള പോലീസിന്‌ പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി സന്തോഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. സ്വാമിയൂടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിൽ വനസം‌രക്ഷണ നിയമപ്രകാരവും കേസെടുത്തിരുന്നു.2009 മേയ് 20-ന്‌ എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ്‌ കോടതി വിധിച്ചത്. സ്വാമി അമൃതചൈതന്യ എന്ന പേരിൽ ആത്മീയ ജീവിതം നയിച്ച്‌ വന്നിരുന്ന ഇദ്ദേഹം.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്‍റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്‍റേയും തങ്കമ്മയുടെയും മകനായ സന്തോഷ്‌ കട്ടപ്പന ഗവൺമെന്‍റ് ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ്‌ പാസായി. പിന്നീട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. എറണാകുളത്തെ മരട്‌ തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com