'കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക്‌ ചെയ്ത ജന നായകൻ'; രമേശ് ചെന്നിത്തലയെ പറ്റി സന്തോഷ് പണ്ഡിറ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയത്
santhosh pandit fb post supports ramesh chennithala

രമേശ് ചെന്നിത്തല, സന്തോഷ് പണ്ഡിറ്റ്

Updated on

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ‌ കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് കേരളത്തിന്‍റെ പതിമൂന്നാമത് മുഖ‍്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തത്. 102 സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിൽ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ‍്യമന്ത്രി സ്ഥാനാർഥികളായി വി.ഡി. സതീശനൊപ്പം ഉയർന്നത്.

എന്നാൽ ഹൈക്കമാൻഡ് വി.ഡി. സതീശനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ രമേശ് ചെന്നിത്തലയ്ക്കെതിരേ സമൂഹമാധ‍്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു.

ഈ അവസരത്തിൽ വിമർശനങ്ങൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ് രമേശ് ചെന്നിത്തലയെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറ‍യുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

രമേശ്‌ ചെന്നിത്തല ജി...

ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ്..ഇന്നുവരെ ഒരു മോശം റിമാർക്ക് ഇല്ലാത്ത നേതാവ്..കരിയറിൽ ഒരിക്കലും PR വർക്ക്‌ ചെയ്തില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വെച്ചില്ല.

40 വർഷം മുമ്പ് മന്ത്രി ആയിട്ടുണ്ട്. എത്രയോ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക്‌ ചെയ്ത ജന നായകൻ. കൂടെ നല്ലൊരു പ്രതിപക്ഷ നേതാവ് എന്ന പേര് ഉണ്ടാക്കി എടുത്തയാൾ .(ചില new gen "പാൽകുപ്പികളുടെ" അറിവിലേക്കായി ചുമ്മാ പറഞ്ഞന്നേ ഉള്ളു. )

പാർട്ടി നിങ്ങളെ മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും നിങ്ങൾ എന്നും ലക്ഷങ്ങളുടെ മനസ്സിൽ great ലീഡർ ആണ് dear. Cool...

logo
Metro Vaartha
www.metrovaartha.com