"ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം?"; ആർത്തവ അവധിയിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടിൽ തന്നെ റെസ്റ്റിൽ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്?
santhosh pandit reacted to school menstrual leave

സന്തോഷ് പണ്ഡിറ്റ്

Updated on

സംസ്ഥാനസർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്‍റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സ്കൂൾ വിദ്യാർഥിനികൾക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നൽകുവാനുള്ള യുഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപനം മികച്ചതാണ്. അങ്ങനെയെങ്കിൽ പെൺകുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. സർക്കാരിന്‍റെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അടക്കമുള്ള പദ്ധതികളെയും സന്തോഷ് പണ്ഡിറ്റ് അഭിനന്ദിക്കുന്നുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

പണ്ഡിറ്റിന്‍റെ രാഷ്ട്രീയ നിരീക്ഷണം

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നൽകുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവിൽ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ KSRTC ബസ്സിലും സ്ത്രീകൾക്ക് free സൗജന്യ യാത്ര, കൂടുതൽ പെൻഷൻ എന്നിവ പോലെയല്ല ഈ തീരുമാനം. സർക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാൽ ഈ മൂന്ന് ദിവസം അവധി മാത്രം ഉടൻ നടപ്പിലാക്കും)

പക്ഷേ എന്‍റെ സംശയങ്ങൾ...

1)അങ്ങനെയെങ്കിൽ പെൺകുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സർക്കാർ അവർക്കു 3 ദിന extra അവധി മാസത്തിൽ കൊടുക്കാത്തത്?

2) മറ്റു സർക്കാർ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സർക്കാർ മനസ്സിൽ ആക്കണം. അതിനാൽ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാർത്ഥികൾക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നത് )

ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടിൽ തന്നെ Rest ൽ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാൻസിൽ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാൽ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാൽ മകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിൻ്റെ സാക്ഷ്യപത്രമോ ക്ലാസ് ടീച്ചർ നേരിട്ട് വിളിച്ച് അന്വേഷിക്കുകയോ വേണം, ഈ അവധി misuse ചെയ്യുവാൻ അനുവദിക്കരുത്. ആർത്തവ സമയത്തു school, കോളേജ് പരീക്ഷകൾ വന്നാൽ എന്ത് ചെയ്യും? ഈ വേദനയും വെച്ചു exam എഴുതുന്നത് ബുദ്ധിമുട്ടല്ലേ? PSC exam ഈ ദിവസങ്ങളിൽ സംഭവിച്ചാൽ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും?

ഞാനായിരുന്നു സർക്കാർ എങ്കിൽ, ഈ ആവശ്യത്തിന്

ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചർ മാർക്കും, എല്ലാ സ്ത്രീകളായ ജീവനക്കാർക്കും മാസത്തിൽ ഇരു extra ലീവ് നൽകും. സ്ത്രീകൾ കാരണം പോലും ലീവ് അപ്ലിക്കേഷൻ നിൽ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ extra ലീവ് ആയി കണക്കാക്കിയാൽ മതി ആയിരുന്നു. ഇനി കൂടുതൽ വേദന കാരണം ക്ലാസ്സിൽ വരുവാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ request കിട്ടുന്ന മുറക്ക് extra ലീവ് കൊടുത്താൽ പോരെ? ഇതിലും കഠിനം ആയ പോലീസ് training , IAS, IPS ട്രെയിനിങ്, NCC,etc സമയത്തൊക്കെ പാവം യുവതികൾ ആർത്തവം സംഭവിച്ചാൽ ഈ പീരീഡിൽ ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ചു സർക്കാർ അവർക്കു extra ലീവ് കൊടുക്കണം. �

ആർത്തവം ഒരു biological പ്രോസസ്സ് അല്ലേ? ചിലർക്കു ദിവസങ്ങളോളം വേദന തുടരും. ചിലർക്ക് ആദ്യ ദിവസം മുതൽ ഒരു പ്രശ്നവും ഉണ്ടാകില്ല. മാസത്തിൽ ആരും അറിയാതെ, അറിയിക്കാതെ ഒരു extra ലീവ് കൊടുക്കുന്നത് തീർത്തും ന്യായം.

(വാൽ കഷ്ണം....പെൺകുട്ടികൾക്ക് ഒരു ഉഗ്രൻ idea പറഞ്ഞു തരാം. രഹസ്യമാണേ.. Suppose ശനിയാഴ്ചയോ ഞായറഴ്ചയോ പീരിഡ് ആയാല്‍ തിങ്കളാഴ്ച ആണ് പീരിഡ് ആയതന്ന് പറഞ്ഞ് മൂന്നു ദിവസം ലീവ് എടുത്തു അടിച്ചു പൊളിക്കുക. ഓണം, christmas etc ഹോളിഡേയിൽ സംഭവിച്ചാലും school / കോളേജ് തുറന്നതിനു ശേഷം സംഭവിച്ചു എന്നും പറഞ്ഞു ബുദ്ധിപൂർവം മൂന്നു ലീവ് എടുത്തു ദൂരെ ടൂറിനു പോയി അടിച്ചു പൊളിക്കുക.. ആർത്തവം എന്നത് 2026 മെയ്‌ മാസം മുതൽ തുടങ്ങിയ ഒരു പുതിയ സംഭവം അല്ല )

By Santhosh Pandit (പണ്ഡിറ്റ്‌ പുലി അല്ല. പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold..പണ്ഡിറ്റിനെ പോലെ ആരുമില്ല )

logo
Metro Vaartha
www.metrovaartha.com