

സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്തെത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിക്കുമോയെന്നാണ് നിലവിലെ ചർച്ചയെന്നും എന്നാൽ നേതാക്കൾ ഒരുമിച്ചു നിൽക്കണമെന്നും മറിച്ച് തമ്മിലടിയുണ്ടായാൽ പ്രതിപക്ഷത്ത് തുടരാമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, മൂന്നാമതും എൽഡിഎഫ് ഭരണത്തിലെത്തണമെങ്കിൽ പലസ്തീൻ, ഹിജാബ് വിഷയങ്ങൾ, ഫാസിസം, സെക്കുലറിസം, മുതലാളിത്വം, എന്നീ കഥകൾ മാറ്റി പിടിക്കണമെന്നും ഗ്രാമീണ മേഖലയിൽ എങ്ങനെ കൂടുതൽ സ്വാധീനം ഉണ്ടാക്കാം, കൂടുതൽ ഐപിഎസ്, ഐഎഎസ് അടക്കം ഉള്ള പ്രമുഖരെ എങ്ങനെ കൊണ്ട് വരാം എന്നൊക്കെ ചിന്തിക്കാമെന്നും ഇതൊക്കെ ജനങ്ങൾക്ക് ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും നടക്കുന്നില്ലെങ്കിൽ എൽഡിഎഫ് സർക്കാർ ജനുവരി മുതൽ 500 രൂപയുടെ കിറ്റ് എങ്കിലും വിതരണം ചെയ്യുക. അതിലൂടെ വോട്ട് കിട്ടുമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
തദ്ദേശ തിരഞ്ഞെടുപ്പിൽ UDF ന് വലിയ മുന്നേറ്റം ഉണ്ടായല്ലോ. കൂടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം വരെ പിടിച്ചു BJP യും നല്ല പുരോഗതി കാണിച്ചു. പക്ഷേ LDF പുറകോട്ട് പോയി. (നഗരങ്ങളിലും , ഗ്രാമങ്ങളിലും ഒരുപോലെ )
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും UDF ഈ വിജയം തുടർന്ന് ഭരണം പിടിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. ശബരിമല സ്വർണകൊള്ള , ഭരണ വിരുദ്ധ തരംഗം ഒക്കെയാണ് UDF പ്രതീക്ഷ അർപ്പിക്കുന്ന ഘടകങ്ങൾ. (പക്ഷേ നേതാക്കന്മാർ ഒരുമയോടെ നിൽക്കണം എന്നതും പ്രധാനമാണ്. മറിച്ച് തമ്മിലടി തുടങ്ങിയാൽ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കാം. ഓർത്തോ..)
എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ 2 ഗർഭ കഥകളും, കേരളത്തിലെ ദാരിദ്ര്യം മാറ്റിയതും, ക്ഷേമ പെൻഷൻ കൂട്ടിയതും, ഹിജാബ് വിഷയത്തിൽ കുട്ടിയുടെ കൂടെ നിന്നതും, പാലസ്തീൻ വേണ്ടി നിലപാട് എടുത്തു എന്നിവയിൽ ആണ് LDF പ്രതീക്ഷ അർപ്പിച്ചത്. അതൊന്നും work ആകുന്നില്ല എന്നതാണ് സത്യം..വോട്ടിന്‍റെ സമയത്ത് പലരും അത് ഓർക്കുന്നില്ല.. നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ എത്തും. മൂന്നാമതും ഭരണം ഇനി LDF പിടിക്കണമെങ്കിൽ ഇനിയെങ്കിലും പാലസ്തീൻ, ഹിജാബ് വിഷയങ്ങൾ, ഫാസിസം , സെക്കുലറിസം, മുതലാളിത്വം, വർഗീയത എന്നീ കഥകൾ ഒക്കെ ഒന്നു മാറ്റി പിടിക്കുക . ഇതുകൊണ്ട് അവർക്ക് പുതുതായി വോട്ടൊന്നും കിട്ടാനില്ല.
(ചിലപ്പോൾ കിട്ടേണ്ട വോട്ട് പോവുകയും ചെയ്യും.) LDFന്‍റെ പ്രധാന വോട്ട് ബാങ്ക് ഈഴവ/ തീയ്യ സമുദായമാണ്.. ഈ സത്യം തിരിച്ചറിഞ്ഞു ഇനിയെങ്കിലും അവർക്ക് എന്തെങ്കിലും കാര്യമായി സൗജന്യങ്ങൾ പ്രഖ്യാപിക്കുക. (പ്രഖ്യാപിച്ചാൽ മാത്രം പോരാ .. പണമായി കൊടുക്കുകയും ചെയ്യുക ) .. കൂടെ കുറെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചു ഉടനെ തുടങ്ങി, ഉടനെ തീർത്തു, ഏപ്രിൽ ആകുമ്പോഴേക്കും ജനങ്ങൾക്ക് കൈമാറുക.
കൂടെ 21 വയസ്സായ എല്ലാ സ്ത്രീകൾക്കും ക്ഷേമ പെൻഷൻ 2,000 രൂപ വെച്ച് കൊടുക്കുക. ഇതിലൂടെ കുറെ സ്ത്രീ വോട്ടുകൾ മറയും.LDF അത്രയ്ക്ക് കഷ്ടപ്പെട്ടാൽ മൂന്നാം ഭരണം ഉറപ്പിക്കാം. പരമ്പരാഗത വോട്ടുകൾ കിട്ടിയാൽ മാത്രം തന്നെ ഭരിക്കാൻ ആകും. അതിനാൽ കൂടുതൽ ജനസംമ്പർക്ക പരിപാടികൾ നടത്തുക. അല്ലെങ്കിൽ കൈ വിടും.
UDF പുഷ്പം പോലെ തിരിച്ചു വരും. കൂടെ BJP കുറച്ചു കൂടി പുരോഗതി കാണിച്ചു മുന്നോട്ടും വരും എന്ന് കരുതാം. ഈ തിരഞ്ഞെടുപ്പ് വെച്ച് നോക്കിയാൽ നിയമസഭയിൽ കുറച്ചു സീറ്റൊക്കെ BJP ക്ക് കിട്ടാവുന്നതാണ്. ഗ്രാമീണ മേഖലയിൽ എങ്ങനെ കൂടുതൽ സ്വാധീനം ഉണ്ടാക്കാം, കൂടുതൽ IPS, IAS, അടക്കം ഉള്ള പ്രമുഖരെ എങ്ങനെ കൊണ്ട് വരാം എന്നൊക്കെ ചിന്തിക്കാം. ഇതൊക്കെ ജനങ്ങൾക്ക് ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടാക്കാം.
(വാൽ കഷ്ണം.. ഒന്നും നടക്കുന്നില്ലെങ്കിൽ LDF സർക്കാർ ജനുവരി മുതൽ 500 രൂപയുടെ കിറ്റ് എങ്കിലും വിതരണം ചെയ്യുക. അതിലൂടെ വോട്ട് കിട്ടും