അശ്ലീല പരാമർശം: സന്തോഷ് വർക്കിക്ക് ജാമ‍്യം

കേരള ഹൈക്കോടതിയാണ് ജാമ‍്യം അനുവദിച്ചത്
Santosh Varkey gets bail in obscene remark case

സന്തോഷ് വർക്കി

Updated on

കൊച്ചി: സിനിമാ നടിമാർക്കെതിരേ സോഷ‍്യൽ മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ജുഡീഷ‍്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ‍്യം ലഭിച്ചു. കേരള ഹൈക്കോടതിയാണ് ജാമ‍്യം അനുവദിച്ചത്. എറണാകുളം നോർത്ത് പൊലീസാണ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തിരുന്നത്.

സന്തോഷ് വർക്കിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന പരാതി നൽകിയിരുന്നു. സ്ത്രീകൾക്കെതിരേ നിരന്തരം അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com