

സാറ ജോസഫ്
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ''''കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി'' എന്നായിരുന്നു സാറ ജോസഫിന്‍റെ പരിഹാസം. ഫെയ്സ് ബുക്കിലൂടെയായിരുന്നു പ്രതികരണം.
സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ വ്യാഴാഴ്ചയാണ് ഒപ്പുവച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞ് വച്ചിരിക്കുന്ന 1500 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറും.