"നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ, മഹാനടന്‍റെ മൂട് താങ്ങി'': അഖിൽ മാരാർക്കെതിരേ ശാരിക

ഓടുന്ന വണ്ടിയിൽ പീഡനം സാധ്യമല്ലെന്നും കാറിൽ ഭാര്യ-ഭർത്താക്കന്മാർ ഒന്നിച്ച് ഡെമോ നടത്തി നോക്കിയാൽ മനസിലാവുമെന്നുമുള്ള അഖിലിനെ പരാമർശം വലിയ വിവാദമായിരുന്നു
sarika against akhil marar

ശാരിക| അഖിൽ മാരാർ 

Updated on

നടിയെ ആക്രമിച്ച കേസിൽ നിരന്തരം ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്ന അഖിൽ മാരാർക്കെതിരേ രൂക്ഷവിമർശനവുമായി അവതാരകയും ടെലിവിഷൻ ഷോ മത്സരാർഥിയുമായിരുന്ന ശാരിക. ഓടുന്ന വണ്ടിയിൽ പീഡനം സാധ്യമല്ലെന്നും കാറിൽ ഭാര്യ-ഭർത്താക്കന്മാർ ഒന്നിച്ച് ഡെമോ നടത്തി നോക്കിയാൽ മനസിലാവുമെന്നുമുള്ള അഖിലിനെ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരേയാണ് ശാരികയും രംഗത്തെത്തിയിരിക്കുന്നത്.

"കുറച്ച് കാലമായി അഖിൽ മാരാർ താനൊരു നന്മമരമാണെന്നും ധീരനാണെന്നും കാണിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഒരു പക്ഷേ കുറച്ചു നാളുകളായി അദ്ദേഹത്തിന്‍റെ വായിൽ നിന്ന് വരുന്ന വാക്കുകളും മനസിലിരിപ്പും ജനങ്ങൾക്ക് മനസിലാവുന്നുണ്ട്. വിധി വന്നതിന് ശേഷം അദ്ദേഹം കാണിച്ച ഒരു നടനം ഉണ്ടല്ലോ, ഒരു സിനിമയിലഭിനയിച്ച് കോഞ്ഞാട്ടയായി പോയാലും ജിവിതത്തിൽ നന്നായി അഭിനയിക്കുന്നുണ്ട്. എന്തിനാണ് കുറ്റവിമുക്തനാക്കപ്പെട്ട മഹാനടന്‍റെ മൂട് താങ്ങി നടക്കുന്നത് എന്ന് നമുക്ക് അറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെ അതിന്‍റേതായ കാര്യങ്ങളും പ്രയോജനങ്ങളും ഉണ്ടാവും. എന്നാൽ എതിർ വശത്ത് നിൽക്കുന്നത് വളരെ ആഴത്തിൽ മുറിവേറ്റ ഒരു സ്ത്രീയാണ്. എത്ര ലാഘവത്തോടെയാണ് അഖിൽ മാരാർ അത് പറഞ്ഞത്?

നിങ്ങള്‍ പറഞ്ഞത് പള്‍സര്‍ സുനിക്ക് ഇതൊരു ഹോബിയാണ് എന്നാണ്. സെലിബ്രിറ്റികളുടെ നഗ്നവീഡിയോ ചിത്രീകരിക്കുന്നതും അവരെ ഭീഷണിപ്പെടുത്തുന്നതും ഒരു പതിവാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഈ അതിജീവിതയെന്ന് നിങ്ങള്‍ പറയാതെ പറയുന്നു. 2017 ഫെബ്രുവരി 17 മുതല്‍ 2025 ഡിസംബര്‍ വരെ അവരെ സ്‌നേഹിക്കുന്ന മലയാളികള്‍ അവര്‍ക്കൊപ്പം ഉണ്ട്.

അഖിലിനോട് ഒരു കാര്യം പറയാം, 2017ലെ ഫോണിന്‍റെ ക്ലാരിറ്റിയെ കുറിച്ച് നിങ്ങള്‍ക്ക് സംശയം ഉണ്ട്, കാറിനകത്ത് പീഡിപ്പിക്കാന്‍ പറ്റുമോ എന്നുളള ബാലിശമായ സംശയം നിങ്ങള്‍ക്കുണ്ട്. പണ്ടത്തെ ഒരു സിനിമയാണ് ഓര്‍മ വന്നത്. മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച സിനിമയില്‍ മമ്മൂക്ക കാറിനകത്ത് വെച്ച് സുഹാസിനിയെ റേപ് ചെയ്യുന്ന സീനുണ്ട്. വരത്തന്‍ സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയെ ജീപ്പിലിട്ടാണ് പീഡിപ്പിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന മിക്ക കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ, കാറിന്റെ ബാക്കില്‍ എങ്ങനെ റേപ് ചെയ്യാമെന്ന് എന്നൊക്കെ നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ''

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com