

സർവം മായ
നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസിന് തിയെറ്ററിലെത്തിയ ചിത്രമാണ് സർവം മായ. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിനെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ആഗോള ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുന്ന ചിത്രം റിലീസ് ചെയ്ത് 24 ദിനം പിന്നിടുമ്പോൾ 141 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
ഇതോടെ നസ്‌ലൻ- മമിത കൂട്ടുകെട്ടിൽ പിറന്ന പ്രേമലുവിന്‍റെ ബോക്സ് ഓഫിസ് കളക്ഷന്‍ സർവം മായ മറികടന്നു. മോളിവുഡിലെ തന്നെ ഏക്കാലത്തെയും പണം വാരി ചിത്രങ്ങളിലൊന്നായി സർവം മായ മാറി. ഇതേ രീതിയിൽ തന്നെ അടുത്ത വാരത്തിലും നീണ്ടാൽ 150 കോടി നേട്ടവും ചിത്രം സ്വന്തമാക്കും. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദനൻ, അൽതാഫ് സലിം, രഘുനാഥ് പാലേരി, മധു വാര‍്യർ, പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.