എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല; വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് ഇത്തരത്തിലൊരു കരാർ ഉണ്ടാക്കിയതെന്നാണ് ശശിധരൻ കർത്ത ഇഡിക്ക് മൊഴി നൽകിയത്
sasidharan kartha statement to ed in cmrl exalogic case out

ശശിധരൻ കർത്ത

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി പുറത്ത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്.

പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് ഇത്തരത്തിലൊരു കരാർ ഉണ്ടാക്കിയതെന്നും ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. 2024ൽ അന്വേഷണത്തിന്‍റെ ആദ‍്യഘട്ടത്തിൽ നൽകിയ മൊഴിയിലാണ് ഇക്കാര‍്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്.

അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിക്ക് ഇഡി സമർപ്പിച്ച റിപ്പോർട്ടിലും ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, വീണയുടെ പേരിലും മറ്റു കമ്പനികളിലുമായി നിക്ഷേപിച്ചിട്ടുള്ളതുമായ 16.5 ലക്ഷം രൂപ ഇഡി കണ്ടുകെട്ടിയേക്കും.

logo
Metro Vaartha
www.metrovaartha.com