

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യുഡിഎഫിലേക്ക് എൽഡിഎഫിലും എൻഡിഎയിലുമുള്ള കക്ഷികളും അല്ലാത്തവരും വരും.
അത് ആരെയൊക്കയാണെന്ന് ചോദിക്കരുത്.
അത് സമയമാകുമ്പോൾ അറിയിക്കും. ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമെയുള്ളൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു. ജോസ്.കെ.മാണി ഇടതുമുന്നണി വിടുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം