തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെ വിചാരണ ചെയ്യുക ലക്ഷ്യം

കേരളം ഭരിക്കുന്നത് ജനവിരുദ്ധ സർക്കാർ
കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ

V.D.Satheesan

Updated on

.കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അത് സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധ സർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും.

കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.

ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നിയമിച്ച മൂന്ന് പ്രസിഡന്‍റുമാർക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവ​ഗണനയാണ് കാണിക്കുന്നത്. ആരോ​ഗ്യരം​ഗവും തകരാറിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ സീറ്റ് വിഭജനം പൂർത്തിയാകും. അപൂർവ്വം സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളത്. പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണ്. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിൽ നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയെന്നും വി.ഡി. സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com