

കടകംപള്ളി സുരേന്ദ്രൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിഡി സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു.
കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്. ശബരിമല സ്വര്‍ണകൊള്ള വിവാദത്തിൽ കഴിഞ്ഞ ഒക്ടോബറിൽ വിഡി സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.