Wayanad Lok Sabha by-election; Satyan Mokeri may be the candidate
സത‍്യൻ മൊകേരി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും

സിപിഐ ദേശീയ കൗൺസിൽ അംഗമായ സത‍്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്
Published on

തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സത‍്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിത്വം സംബന്ധിച്ച് സിപിഐ സംസ്ഥാന എക്സിക‍്യൂട്ടിവിൽ ധാരണയായി. പ്രഖ‍്യാപനം ഉടൻ ഉണ്ടായേക്കും.

പീരുമേട് മുൻ എംഎൽഎ ഇ.എസ്. ബിജിമോളുടെ പേരും സാധ്യത പട്ടികയിലുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത‍്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് നടന്ന തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിനാണ് സത‍്യൻ പരാജയപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com