'ബിജെപിയിൽ കുറുവാസംഘം'; കോഴിക്കോട് പോസ്റ്റർ പ്രതിഷേധം

വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പി. രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാ സംഘമാണെന്ന് ആരോപിച്ചാണ് കോഴിക്കോട് പലയിടത്തായി പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്
'Kuruvasangham in bjp'; Poster protest in Kozhikode
'ബിജെപിയിൽ കുറുവാസംഘം'; കോഴിക്കോട് പോസ്റ്റർ പ്രതിഷേധം
Updated on

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട്ട് പോസ്റ്ററുകൾ. വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പി. രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാ സംഘമാണെന്ന് ആരോപിച്ചാണ് കോഴിക്കോട് പലയിടത്തായി പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്.

ബിജെപിയിലെ കുറുവാ സംഘമായ മൂവരെയും പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ബോർഡിനു മുകളിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാർത്താ സമ്മേളനത്തിനു പിന്നാലെ ബിജെപിയിൽ പരസ‍്യ പ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com