സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; പ്രധാന പ്രതിയുടെ കമ്പനികളിൽ നിന്ന് ജയസൂര‍്യയുടെ അക്കൗണ്ടിലെത്തിയത് ഒരു കോടി

ജയസൂര‍്യയുടെയും ഭാര‍്യയുടെയും അക്കൗണ്ടിലേക്ക് പണം എത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്
save box app fraud case updates

ജയസൂര‍്യ

Updated on

കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സ്വാതിഖ് റഹീമിന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര‍്യയുടെയും ഭാര‍്യയുടെയും അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് കണ്ടെത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്.

ഒരു കോടിയോളം രൂപ ജയസൂര‍്യയ്ക്ക് ലഭിച്ചെന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്ന് ജയസൂര‍്യ മൊഴി നൽകിയതായാണ് സൂചന.

ജയസൂര‍്യയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ഇഡി പരിശോധനകൾ നടത്തിയേക്കും. കഴിഞ്ഞ ദിവസം നടനോട് ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്നാവശ‍്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com