'നിയമസഭാ സീറ്റ് കാശിന് വിൽക്കുന്ന ഡിസിസി പ്രസിഡന്‍റ്'; തൃശൂരിൽ കോൺഗ്രസിനെതിരേ പോസ്റ്ററുകൾ

സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.
save congress posters in thrissur

പോസ്റ്ററുകൾ

Updated on

തൃശൂർ: തൃശൂരിൽ കോൺഗ്രസിനെതിരേ വ‍്യാപക പോസ്റ്ററുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ടു നിൽക്കരുതെന്നും കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നുമാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.

തൃശൂർ സീറ്റ് പണത്തിന് വേണ്ടി വിറ്റെന്നും ഡിസിസി അധ‍്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എംപി വിൻ‌സന്‍റ് എന്നിവരാണ് ഇതിനു പിന്നിലെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർഥിയാകുമെന്ന് സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com