കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: 2 പ്രതികൾക്ക് ജാമ‍്യം നൽകി സുപ്രീംകോടതി

ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് ജാമ‍്യം നൽകിയിരിക്കുന്നത്
sc grant bail to 2 accused in Karuvannur bank fraud case

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: 2 പ്രതികൾക്ക് ജാമ‍്യം നൽകി സുപ്രീംകോടതി

Updated on

ന‍്യൂഡൽഹി: തൃശൂർ കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ രണ്ടു പേർക്ക് സുപ്രീംകോടതി ജാമ‍്യം അനുവദിച്ചു. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് ജാമ‍്യം നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും ഭാര‍്യമാരാണ് ഇരുവരും.

സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗിസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, എംപി കെ. രാധാകൃഷ്ണൻ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്. സിപിഎമ്മിനെയും പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 180 കോടി രൂപ തട്ടിപ്പിലൂടെ പ്രതികൾ സ്വന്തമാക്കിയെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com