'ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല': ഹർജി അടുത്ത മാസം പരിഗണിക്കും

ഏതാനും ദിവസങ്ങളായി കോതയാറിനു സമീപമുള്ള കാട്ടിൽ തുടരുകയാണ് അരിക്കൊമ്പൻ
'ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല': ഹർജി അടുത്ത മാസം പരിഗണിക്കും

ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് തടയണമെന്നുള്ള ഹർജി ജൂലൈ 6 ന് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി. വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും കോടതി പറഞ്ഞു.

ഏതാനും ദിവസങ്ങളായി കോതയാറിനു സമീപമുള്ള കാട്ടിൽ തുടരുകയാണ് അരിക്കൊമ്പൻ. നിലവിൽ ആന പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന ദൃശങ്ങൾ കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

ഭക്ഷണവും വെള്ളവും നിറയെ ഉള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ഇതേ സ്ഥലത്ത് മറ്റ് ആനകളുണ്ടെങ്കിലും അവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പൻ തയാറായിട്ടില്ല. ഏതായാലും അരിക്കൊമ്പൻ കേരളത്തിലേക്ക് തിരികെയെത്തുമോ എന്നുള്ള കാര്യത്തിൽ ആശങ്ക കുറഞ്ഞിട്ടുണ്ട്.

'ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല': ഹർജി അടുത്ത മാസം പരിഗണിക്കും
അരിക്കൊമ്പന്‍റെ പുതിയ വീഡിയോയുമായി തമിഴ്‌നാട് വനം വകുപ്പ്

Trending

No stories found.

Latest News

No stories found.